
ന്യൂഡല്‍ഹി: 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി 730 രൂപയില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഓഹരിയാണ് ആമ്പര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രിയുടേത്. തുടര്‍ച്ചയായ 58 ാം സെഷനിലാണ് സ്‌റ്റോക്ക് അപ്പര്‍ സര്‍ക്യൂട്ടിലെത്തുന്നത്. ഇതോടെ 3 മാസത്തിലെ ഉയര്‍ച്ച 1500 ശതമാനമായി.
1992 ല്‍ അഹമ്മദാബാദില്‍ രൂപം കൊണ്ട ആമ്പര്‍ 38.70 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. ഗുജ്‌റാത്തില്‍ വിതരണം ചെയ്യുന്ന, ആങ്കുര്‍ എന്ന പേരിലുള്ള ഭക്ഷ്യഎണ്ണയാണ് പ്രധാന ഉത്പന്നം. ആങ്കുര്‍ എണ്ണ, ആങ്കുര്‍ സണ്‍ഫല്‍ര്‍, സോയാബീന്‍, ചോള എണ്ണകളാണ് മറ്റ് ഉത്പന്നങ്ങള്‍.
പരുത്തി വിത്ത് എണ്ണ ശുദ്ധീകരിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന കമ്പനി, ശുദ്ധീകരിച്ച പരുത്തിവിത്ത് നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ, ശുദ്ധീകരിച്ച ചോളം എണ്ണ, സോയാബീന്‍ എണ്ണ എന്നിവ പായ്ക്ക് ചെയ്ത് പുനര്‍വില്‍പ്പന നടത്തുകയും ചെയ്യുന്നു. ബിഎസ്ടിയില്‍ എക്‌സ് ടി ഗ്രൂപ്പിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ബിഎസ്ഇയില്‍ മാത്രം ലിസ്റ്റ് ചെയ്തതും ട്രേഡ്ടുട്രേഡ് ബേസിസിലുള്ളതുമായ ഓഹരികളാണ് ഈ ഗ്രൂപ്പിലുള്ളത്.
മിതമായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ മാത്രമാണ് ഇത്തരം കമ്പനികള്‍ക്കുണ്ടാവുക. 5.75 ദശലക്ഷം ഓഹരികളുളള കമ്പനിയ്ക്ക് കുറഞ്ഞ ഇക്വിറ്റി ബെയ്‌സാണുള്ളത്. പ്രമോട്ടര്‍മാര്‍ 74.97 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുമ്പോള്‍ ബാക്കിയുള്ള 25.03 ശതമാനം ഹോള്‍ഡിംഗുകള്‍ വ്യക്തിഗത ഓഹരിയുടമകളുടേതും (24.42 ശതമാനം) ബാക്കി മറ്റുള്ളവരുടേതുമാണ് (0.61 ശതമാനം).
2021-22 സാമ്പത്തിക വര്‍ഷത്തില്‍അംബര്‍ പ്രോട്ടീന്‍ അതിന്റെ റിഫൈനറിയില്‍ 21,239.96 എംടി പരുത്തി വിത്ത് എണ്ണ ശുദ്ധീകരിച്ചു.2,134.92 മെട്രിക് ടണ്‍ ശുദ്ധീകരിച്ച നിലക്കടല എണ്ണ, ശുദ്ധീകരിച്ച സൂര്യകാന്തി, ശുദ്ധീകരിച്ച ചോള എണ്ണ, കടുകെണ്ണ, സോയാബീന്‍ എണ്ണ എന്നിവയും കമ്പനി പുനര്‍വില്‍പ്പന നടത്തി.