ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

തുടര്‍ച്ചയായ രണ്ട് ദിവസം അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: കോവിഡിന് ശേഷമുള്ള തിരിച്ചുവരവില്‍ ശക്തമായ മുന്നേറ്റം നടത്തിയ ഓഹരികളിലൊന്നാണ് കിലിച്ച് ഡ്രഗ്‌സ് (ഇന്ത്യ).ഈ സ്മോള്‍ ക്യാപ് സ്റ്റോക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 82 രൂപയില്‍ നിന്ന് 215 രൂപയായി ഉയര്‍ന്നു.250 ശതമാനം വര്‍ദ്ധന.

നാലാം പാദ ഫല പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്റ്റോക്ക് അപ്പര്‍ സര്‍ക്യൂട്ടിലാണ്. 5.13 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 70 ശതമാനം കൂടുതല്‍.

എബിറ്റ 71 ശതമാനം ഉയര്‍ന്ന് 8.12 കോടി രൂപയായി. വരുമാനം 35 ശതമാനം ഉയര്‍ന്ന് 43.28 കോടി രൂപ. ഇന്ത്യയിലെ പ്രമുഖ എംഎസ്എംഇ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് കിലിറ്റ്ച്ച്.

X
Top