
മുംബൈ: ആഴ്ചയിലെ നാല് സെഷനുകളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ഉയരം കൈവരിച്ച് അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് എകെഐ ഇന്ത്യ ലിമിറ്റഡിന്റേത്. 16.11 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ കാലയളവില്‍ ഓഹരി കൈവരിച്ചത്. ഓഗസ്റ്റ് 25 ന് 84.95 രൂപയുടെ ഉയരം കുറിച്ച ശേഷം വില്‍പന സമ്മര്‍ദ്ദം നേരിട്ട ഓഹരി, 80 രൂപയില്‍ ക്ലോസ് ചെയ്തു.
ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ നിന്ന് എന്‍എസ്ഇ മെയിന്‍ ബോര്‍ഡിലേയ്ക്ക് ലിസ്റ്റിംഗ്/ട്രേഡിംഗ് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ് നിലവില്‍ കമ്പനി. ഓഹരി ഉടമകളുടെ അനുമതിയ്ക്ക് വിധേയമായി സെപ്റ്റംബര്‍ 3നോ അതിനുമുമ്പോ മൈഗ്രേഷന്‍ പൂര്‍ത്തിയാക്കും. 103 കോടി രൂപ വിപണി മൂലധനമുള്ള എകെഐ ഇന്ത്യ സാഡ്‌ലറി സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
തുകല്‍ ഷൂസുകളുടെ സര്‍വീസ്, തുകല്‍ കെമിക്കലുകളുടെ വ്യാപാരം എന്നിവയും കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എല്ലാത്തരം പാദരക്ഷകളുടെയും തുകല്‍ ആക്‌സസറികള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. 1200000 ചതുരശ്ര അടി പ്രതിമാസ ഉത്പാദന ശേഷിയുണ്ട്.
കമ്പനി ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 697 ശതമാനം വളര്‍ന്നു. രണ്ട്മാസത്തിലെ നേട്ടം 145 ശതമാനമാണ്. മള്‍ട്ടിബാഗര്‍ നേട്ടം ആവര്‍ത്തിക്കാനൊരുങ്ങുന്ന ഓഹരിയാണിതെന്നും അതിനാല്‍ വിപണി ചലനങ്ങള്‍ നിരീക്ഷിക്കണമെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നിര്‍ദ്ദേശിച്ചു.






