ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

തുടര്‍ച്ചയായി 52 ആഴ്ച ഉയരം രേഖപ്പെടുത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 52 ആഴ്ച ഉയരം രേഖപ്പെടുത്തുകയാണ് പിടിസി ഇന്ത്യ ലിമിറ്റഡ്. ജൂണ്‍ 20 ന് 6.49 ശതമാനം ഉയര്‍ന്ന് 4288.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. നാലാംപാദത്തില്‍ 59.13 കോടി രൂപ കമ്പനി വരുമാനം നേടി.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 16.65 ശതമാനം അധികം. അറ്റാദായം 129 ശതമാനം ഉയര്‍ത്തി 5.59 കോടി രൂപയാക്കിയ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 12.20 കോടി രൂപ.

2023 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 216 കോടി രൂപയും നികുതി കഴിച്ചുള്ള ലാഭം 20 കോടി രൂപയും എബിറ്റ 48 കോടി രൂപയുമാണ്. കമ്പനി ഓഹരി 1 വര്‍ഷത്തില്‍ 210 ശതമാനം ഉയര്‍ന്നു. 3 വര്‍ഷത്തെ നേട്ടം 2700 ശതമാനം.

X
Top