അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

52 ആഴ്ച ഉയരം രേഖപ്പെടുത്തി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: നൊമൂറ സിംഗപ്പൂര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരി ചൊവ്വാഴ്ച 52 ആഴ്ചയിലെ ഉയരമായ 270 രൂപ കുറിച്ചു. 18.4 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ബിഎസ്ഇയില്‍ ഓഹരി നേടിയത്. എന്‍എസ്ഇ ബള്‍ക്ക് ഡാറ്റ പ്രകാരം കമ്പനിയുടെ 11 ലക്ഷം ഓഹരികളാണ് നൊമൂറ സ്വന്തമാക്കിയത്.

ഓഹരിയൊന്നിന് 230 രൂപ നിരക്കിലായിരുന്നു ഇടപാട്. നേരത്തെ കമ്പനിയുടെ 12.5 ലക്ഷം ഓഹരികള്‍ 214 രൂപ നിരക്കില്‍ നൊമൂറ വാങ്ങിയിരുന്നു. 2022 ല്‍ 150 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണലിന്റേത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 400 ശതമാനം ഉയരാനും ഓഹരിയ്ക്കായി. കോണ്‍സുലാര്‍ സേവനങ്ങളാണ് ബിഎല്‍എസ് പ്രദാനം ചെയ്യുന്നത്. കെനിയ വിസ സേവനങ്ങള്‍ നല്‍കുന്നതിന് റോയല്‍ തായ് എംബസിയുമായി കരാറില്‍ ഒപ്പുവെച്ചതായി കമ്പനി ഈയിടെ അറിയിച്ചിരുന്നു.

ഇതിനായി വിസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നും ഫോം പൂരിപ്പിക്കല്‍, പ്രിന്റിംഗ് & ഫോട്ടോകോപ്പി ചെയ്യല്‍, എസ്എംസ് ട്രാക്കിംഗ്, കൊറിയര്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ അപേക്ഷകന്റെ സൗകര്യാര്‍ത്ഥം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.രാജ്യത്തെ ഓണ്‍ലൈന്‍ വിസ അപേക്ഷാ കമ്പനി കൂടിയാണ് ബിഎല്‍എസ്

വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും കമ്പനി വിസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിവരുന്നു. ലോകമെമ്പാടുമുള്ള എംബസികള്‍,സര്‍ക്കാറുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വിസ,പാസ്‌പോര്‍ട്ട്, ഇ ഗവേണന്‍സ്, അറ്റസ്‌റ്റേഷന്‍, ബയോമെട്രക്, ഇവിസ, ചെറുകിട സേവനങ്ങള്‍ എന്നിവയാണ് പ്രധാനസേവനങ്ങള്‍.

X
Top