കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രിസാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കി

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ്പ് കമ്പനിയായ പോളി മെഡിക്യുര്‍ ലിമിറ്റഡ്. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.50 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തില്‍ 2,670.79 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് പോളി മെഡിക്യുയറിന്റേത്.

അഞ്ച് വര്‍ഷത്തില്‍ 338.19 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 371.44 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. എന്നാല്‍ അവസാന ഒരു വര്‍ഷത്തില്‍ 5.82 ശതമാനം ഓഹരി ഇടിവ് നേരിട്ടു. നിലവില്‍ 874.30 രൂപയിലാണ് ഓഹരിയുള്ളത്.

നവംബര്‍ 2021 ന് കുറിച്ച 1,078.00 രൂപയാണ് 52 ആഴ്ച ഉയരം. മാര്‍ച്ച് 2022 ലെ 651.10 രൂപ 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 16.23 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്നും 38.68 ശതമാനം ഉയരെയുമാണ് ഓഹരി.

8,626.24 കോടി വിപണി മൂല്യമുള്ള മെഡിക്യൂര്‍ ലിമിറ്റഡ് ആശുപത്രി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മിഡ് ക്യാപ്പ് കമ്പനിയാണ്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ പോളി മെഡിക്യൂര്‍ ലിമിറ്റഡിന് രാജ്യത്ത് 5 ഉം വിദേശത്ത് മൂന്നും പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട്.

X
Top