
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 29 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ആല്‍ഫാവിഷന്‍ ഓവര്‍സീസ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 4.21 ശതമാനം ഇടിവ് നേരിട്ട് 241.10 രൂപയില്‍ ഓഹരി ക്ലോസ് ചെയ്തു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 307.61 ശതമാനം നേട്ടം കൈവരിക്കാന്‍ ആല്‍ഫവിഷന്‍ ഓവര്‍ സീസസ് സ്‌റ്റോക്കിനായിരുന്നു. 59.15 രൂപയില്‍ നിന്നും 241 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 522.19 ശതമാനമാണ്.
38.74 രൂപയില്‍ നിന്നും നിലവിലെ വിലയിലേയ്ക്ക് ഓഹരി കുതിച്ചു.. 2022 ല്‍ മാത്രം 93.34 ശതമാനം നേട്ടം കൈവരിക്കാനും 6 മാസത്തില്‍ 105.19 ശതമാനം ഉയര്‍ച്ച കൈവരിക്കാനും ഓഹരിയ്ക്കായി. 75.77 കോടി വിപണി മൂല്യമുള്ള ആല്‍ഫവിഷന്‍ ഓവര്‍സീസ് ഒരു സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. സാമ്പത്തിക സേവനമാണ് പ്രവര്‍ത്തന രംഗം.






