
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 3 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ റിതേഷ് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍ഡസ്ട്രീസ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 0.81 ശതമാനം ഉയര്‍ന്ന റിതേഷ് പ്രോപ്പര്‍ട്ടീസ് ഓഹരി നിലവില്‍ 327.65 രൂപയിലാണുള്ളത്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 4665.40 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് കമ്പനിയുടേത്. 122.20 സിഎജിആറില്‍ വളരാനും ഓഹരിയ്ക്കായി. 1995 മുതല്‍ ഇതുവരെ 2854.55 ശതമാനം ആദായമാണ് ഓഹരി നിക്ഷേപകന് സമ്മാനിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 102.74 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 24.15 ശതമാനം താഴ്ന്നു. 2021 ഡിസംബറില്‍ രേഖപ്പെടുത്തിയ 535 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 2021 സെപ്തംബറിലെ 148.60 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്.
നിലവില്‍ 325 രൂപ വിലയുള്ള ഓഹരി 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 39.25 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 118.70 ഉയരത്തിലുമാണുള്ളത്. 794.39 വിപണി മൂല്യമുള്ള റിതേഷ് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍ഡസ്ട്രീസ് റിയല്‍ എറ്റേറ്റ് , ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു.






