കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി; 52 ആഴ്ച ഉയരം രേഖപ്പെടുത്തി മള്‍ട്ടിബാഗര്‍

വഡോദര: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 3 നിശ്ചയിച്ചിരിക്കയാണ് മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. ബുധനാഴ്ച കമ്പനി ഓഹരി 52 ആഴ്ച ഉയരമായ 466 രേഖപ്പെടുത്തി.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 3,589.63 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഇത്. 2017 സെപ്തംബര്‍ 25 ന് 12.63 രൂപ വിലയുണ്ടായിരുന്ന സ്റ്റോക്കാണ് 466 രൂപയിലെത്തിയത്. ഒരു വര്‍ഷത്തില്‍ 360.70 ശതമാനവും 2022 ല്‍ മാത്രം 386.94 ശതമാനും ഒരു മാസത്തില്‍ 74.79 ശതമാനവും ഉയര്‍ന്നു.

585.86 കോടി വിപണി മൂല്യമുള്ള മാക്‌സിമസ് ഇന്റര്‍നാഷണല്‍ വാണിജ്യ സേവനങ്ങള്‍ നല്‍കുന്ന ഒരു സ്‌മോള്‍ ക്യാപ് കോര്‍പ്പറേഷനാണ്. ഒപ്റ്റിമസ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഒരു ഉപസ്ഥാപനമാണ്. ലൂബ്രിക്കന്റുകള്‍, വിവിധ അടിസ്ഥാന എണ്ണകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

X
Top