
മുംബൈ: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 21 നിശ്ചയിച്ചിരിക്കയാണ് പെര്‍ഫക്ട്പാക്ക്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുക. തുടര്‍ന്ന് വെള്ളിയാഴ്ച 1 ശതമാനം നേട്ടം കൈവരിക്കാന്‍ സ്‌റ്റോക്കിനായി.
കഴിഞ്ഞ 17 വര്‍ഷത്തില്‍ 15,253.56 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പെര്‍ഫക്ട്പാക്ക് ലിമിറ്റഡിന്റേത്. 2.39 രൂപയില്‍ നിന്നും 366.95 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. അഞ്ച്് വര്‍ഷത്തില്‍ 99.10 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 123.72 ശഥമാനവും 2022 ല്‍ മാത്രം 162.11 ശതമാനവും ഉയര്‍ന്നു.
46.11 കോടി വിപണി മൂലധനമുള്ള പെര്‍ഫെക്റ്റ്പാക് ലിമിറ്റഡ് തരക്ക് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. കോറഗേറ്റഡ് ഫൈബര്‍ബോര്‍ഡ് കണ്ടെയ്‌നറുകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരക്കാരാണ്. ഫരീദാബാദിലെ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിനും ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിനും പ്രതിവര്‍ഷം 9000 മെട്രിക് ടണ്‍ വീതം സ്ഥാപിത ശേഷിയുണ്ട്.