ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ ബന്‍സ്വാര സിന്‍ടെക്‌സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായാണ് വിഭജിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 69.74 ശതമാനവും മൂന്നുവര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടമായ 359.22 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 5.62 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്.

2022 ലെ കണക്കെടുക്കുമ്പോള്‍ 2.51 ശതമാനവും ഒരു മാസത്തില്‍ 10.30 ശതമാനവുമാണ് നേട്ടം. 398.80 കോടി വിപണി മൂല്യമുള്ള ബന്‍സ്‌വാര സിന്‌ടെക്‌സ് ലിമിറ്റഡ്, ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. വിവിധതരം തുണിത്തരങ്ങളും സാങ്കേതിക തുണിത്തരങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഫൈബര്‍ഡൈഡ് നൂലുല്‍പാദിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മില്‍ കമ്പനിയുടേതായുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, സ്‌പെയിന്‍, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തുര്‍ക്കി എന്നിവയുള്‍പ്പെടെ 50 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു.

X
Top