എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 25 നിശ്ചയിച്ചിരിക്കയാണ് റോണി ഹൗസ്‌ഹോള്‍ഡ് ലിമിറ്റഡ്. 1:5 അനുപാതത്തിലാണ് അവകാശ ഓഹരികള്‍ വിതരണം ചെയ്യുക.ഓരോ 5 ഓഹരികള്‍ക്കും 1 സ്‌റ്റോക്ക് ലഭ്യമാകും.

10 രൂപ മുഖവിലയുള്ള 8,67,189 ഓഹരികള്‍ വിതരണം ചെയ്യപ്പെടും. 701 രൂപയാണ് ഇഷ്യുവില. പ്രീമിയം 60 രൂപ.

നിലവില്‍ 109 രൂപയാണ് റോണി ഹൗസ്‌ഹോള്‍ഡ്‌സ് ഓഹരി വില. കഴിഞ്ഞ 5 വര്‍ഷത്തില്‍ 443.64 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്കാണിത്. മൂന്ന് വര്‍ഷത്തില്‍ 263.33 ശതമാനവും 12 മാസത്തില്‍ 6.86 ശതമാനവും വളരാനായി.

112.50 രൂപയാണ് 52 ആഴ്ച ഉയരം. 79 രൂപ 52 ആഴ്ച താഴ്ചയാണ്. സെപ്തംബറിലവസാനിച്ച പാദത്തില്‍ 59.66 ശതമാനമാണ് കമ്പനിയിലെ പ്രമോട്ടര്‍ ഹോള്‍ഡിംഗ്. പബ്ലിക് ഹോള്‍ഡിംഗ് 40.33 ശതമാനം.

X
Top