ശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെഎൻ ബാലഗോപാൽആഗോള കടൽപായൽ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മോര്‍ഗനൈറ്റ് ക്രൂസിബിള്‍

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 20 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്. ഓഹരിയൊന്നിന് 12 രൂപ അഥവാ 240 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. അര ശതമാനം ഉയര്‍ന്ന് 1021 രൂപയിലാണ് തിങ്കളാഴ്ച സ്‌റ്റോക്ക്.

ജൂലൈ 14, 1995 ല്‍ വെറും 8.25 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 1021 രൂപയിലെത്തി നില്‍ക്കുന്നത്. അതായത് 27 വര്‍ഷത്തില്‍ 12,203.03 ശതമാനത്തിന്റെ മുന്നേറ്റം. 5 വര്‍ഷത്തില്‍ 104.78 ശതമാനവും 3 വര്‍ഷത്തില്‍ 25.54 ശതമാനവും ഒരു വര്‍ഷത്തില്‍ 0.27 ശതമാനവും ഓഹരി ഉയര്‍ന്നു.

2022 ലെ നേട്ടം 8.29 ശതമാനം. 69.44 കോടി വിപണി മൂല്യമുള്ള മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്, വ്യാവസായിക മേഖലയില്‍ പെടുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. ക്രൂസിബിളുകളും അനുബന്ധ റിഫ്രാക്ടറി ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

യുകെ ആസ്ഥാനമായ മോര്‍ഗന്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ലിമിറ്റഡിന്റെ ഡിവിഷനാണ് മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്. ഒരു കടരഹിത കമ്പനിയാണിത്.

X
Top