8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 21 നിശ്ചയിച്ചിരിക്കയാണ് ഐഎഫ്എല്‍ എന്റര്‍പ്രൈസസ്. സെപ്തംബര്‍ 20 ന് ഓഹരി എക്‌സ് ബോണസാകും. 1:1 റേഷ്യോവിലാണ് ബോണസ് ഓഹരി വിതരണം.

റെക്കോര്‍ഡ് തീയതി പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരമായ 158 രൂപ രേഖപ്പെടുത്തി. 2022 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഉത്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് ഐഎഫ്എല്‍. 24 രൂപയില്‍ നിന്നും 158 രൂപയിലേയ്ക്കായിരുന്നു ഈവര്‍ഷത്തെ മുന്നേറ്റം.

550 ശതമാനത്തിന്റെ നേട്ടമാണിത്. 5 വര്‍ഷത്തില്‍ 10 രൂപയില്‍ നിന്നും 1500 ശതമാനം ഉയരാനും ഓഹരിയ്ക്കായി. ബിഎസ്ഇയില്‍ മാത്രമാണ് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് ട്രേഡ് ചെയ്യുന്നത്. ഇതൊരു ലോ ഫ്‌ളോട്ട് സ്‌റ്റോക്കായതിനാല്‍ നഷ്ടസാധ്യതയേറെയാണ്.

X
Top