
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ് അരിഹന്ത് സൂപ്പര്‍സ്ട്രക്‌ചേഴ്‌സിന്റേത്. 115 ശതമാനം ആദായമാണ് പൊസിഷണല്‍ നിക്ഷേപകര്‍ക്ക് കഴിഞ്ഞവര്‍ഷം ഓഹരി സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് സെഷനുകളില്‍ ആജീവനാന്ത വിലയിലേയ്ക്കുയരാനും ഓഹരിയ്ക്കായി.
സെപ്തംബര്‍ 5,7,9 തീയതികളില്‍ റെക്കോര്‍ഡ് ഉയരം കുറിച്ച സ്‌റ്റോക്ക് ഇപ്പോഴും അപ്‌ട്രെന്‍ഡിലാണുള്ളത്. 14 ശതമാനത്തിന്റെ നേട്ടമാണ് ഈ ദിവസങ്ങളിലേത്. ഒരു മാസത്തില്‍ 40 ശതമാനവും 6 മാസത്തില്‍ 85 ശതമാനവും ഒരു വര്‍ഷത്തില്‍ 115 ശതമാനവും ഉയരാന്‍ ഓഹര്ക്കായി.
നിലവില്‍ 250 രൂപയിലുള്ള ഓഹരിയുടെ 52 ആഴ്ച ഉയരം 259 രൂപയാണ്. 100.05 രൂപയാണ് 52 ആഴ്ച താഴ്ച. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് അരിഹന്ത് സൂപ്പര്‍ സ്ട്രക്ടേഴ്‌സ്.






