അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഓഹരിയൊന്നിന് വില 50,000 രൂപ, ചരിത്രനേട്ടം സ്വന്തമാക്കി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: മികച്ച ജൂണ്‍ പാദഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പെയ്ജ് ഇന്‍ഡസ്ട്രീസ് ഓഹരിവിപണിയിലും നേട്ടമുണ്ടാക്കി. ചരിത്രത്തിലാദ്യമായി കമ്പനിയുടെ ഓഹരി 50,000 രൂപയ്ക്ക് മുകളിലെത്തി. ബിഎസ്ഇയില്‍ ഓഹരിയൊന്നിന് 50,338 രൂപ നിരക്കിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി അറ്റാദായം 207 കോടി രൂപയായി വര്‍ധിപ്പിച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വെറും 10.9 കോടി രൂപമാത്രമായിരുന്നു അറ്റാദായം. ഈ നേട്ടം ഓഹരിവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

പ്രവര്‍ത്തന വരുമാനം പല മടങ്ങ് വര്‍ധിപ്പിച്ച് 1341 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. ഓഹരി വില ഇനിയും കൂടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഐസിഐസിഐ സെക്യൂരിറ്റീസ് 52,000 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

51,900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി നിലനിര്‍ത്താനാണ് ആക്‌സിസ് സെക്യൂരിറ്റീസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 15 വര്‍ഷത്തില്‍ 18110 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പെയ്ജ് ഇന്‍ഡസ്ട്രീസിന്റേത്. 2007 ല്‍ വെറും 270 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 50,338 രൂപയിലെത്തിയത്.

1994 ല്‍ സ്ഥാപിതമായ പെയ്ജ് ഇന്‍ഡസ്ട്രീസ് ഉള്ളുടുപ്പ് നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന (50967.57 കോടി രൂപ വിപണി മൂലധനമുള്ള) ലാര്‍ജ് ക്യാപ് കമ്പനിയാണ്. പ്രമുഖ യു.എസ്.എ ബ്രാന്‍ഡായ ജോക്കിയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഇവര്‍. 70 ഓളം നിര്‍മ്മാണ ശാലകളും രാജ്യമൊട്ടാകെ വിതരണ സംവിധാനവും കമ്പനിയ്ക്കുണ്ട്.

ഉള്ളുടുപ്പുകള്‍, ഒഴിവുസമയത്ത് ധരിക്കാവുന്ന വസ്ത്രങ്ങള്‍, സ്‌ക്രാപ്, എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇതിന് പുറമെ കോണ്‍ട്രാക്ടില്‍ നിന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍നിന്നും വരുമാനമുണ്ട്.

X
Top