
മുംബൈ: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 100 രൂപ അഥവാ 1000 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഹോള്‍ഡിംഗ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റിന്റെ അനുബന്ധ സ്ഥാപനമായ മഹാരാഷ്ട്ര സ്‌ക്കൂട്ടേഴ്‌സ്. ലാഭവിഹിതത്തിന് യോഗ്യതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്ന റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 23 ആണ്. 0.70 ശതമാനം ഉയര്‍ന്ന് 5262.20 രൂപയിലാണ് കമ്പനി ഓഹരി വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
നിലവിലെ വില അടിസ്ഥാനമാക്കി ലാഭവിഹിത യീല്‍ഡ് 1.90 ശതമാനമാണ്. കഴിഞ്ഞ 23 വര്‍ഷത്തില്‍ 7684.32 ശതമാനം ഉയര്‍ന്ന ഓഹരിയാണ് മഹാരാഷ്ട്ര സ്‌ക്കൂട്ടേഴ്‌സിന്റേത്. അഞ്ച് വര്‍ഷത്തില്‍ 91.54 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 25.42 ശതമാനവും വളര്‍ന്നു. 2022 ല്‍ മാത്രം 38.31 ശതമാനം ഉയര്‍ന്ന ഓഹരിയുടെ ഒരു വര്‍ഷത്തെ നേട്ടം 19.81 ശതമാനമാണ്.
വ്യാഴാഴ്ച രേഖപ്പെടുത്തിയ 5443.00 രൂപയാണ് 52 ആഴ്ച ഉയരം. മാര്‍ച്ച് 7 ലെ 3311 രൂപ 52 ആഴ്ച താഴ്ചയുമാണ്. 6,033.14 കോടി രൂപ വിപണി മൂല്യമുള്ള മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ് ലിമിറ്റഡ് വാഹന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മിഡ്ക്യാപ്പ് കമ്പനിയാണ്. ബിഎസ്ഇയിലും എന്‍എസ്ഇയിലും ട്രേഡ് ചെയ്യപ്പെടുന്നു.
ഇരുചക്ര, മുച്ചക്ര വാഹന വ്യവസായങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഫിക്ചറുകള്‍, ജിഗ്‌സ്, പ്രഷര്‍ ഡൈ കാസ്റ്റിംഗ് ഡൈകള്‍ എന്നിവയുടെ നിര്‍മ്മാണമാണ് കമ്പനി നിര്‍വഹിക്കുന്നത്.