നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ലാഭവിഹിതം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്പ് സ്റ്റോക്ക്

മുംബൈ: 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.25 പൈസ അഥവാ 5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് സോം ഡിസ്റ്റിലറീസ് ആന്റ് ബ്ര്യൂവറീസ്. ഡിസംബര്‍ 2 ആണ് റെക്കോര്‍ഡ് തീയതി. ഡിസംബര്‍ 17 നോ മുന്‍പോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

2010 സെപ്തംബര്‍ മുതല്‍ ഇതുവരെ 10 ഡിവിഡന്റുകള്‍ വിതരണം ചെയ്ത കമ്പനിയാണ് സോം ഡിസ്റ്റിലറീസ്. മാത്രമല്ല സോം ഡിസ്റ്റിലറീസ് ആന്റ് ബ്ര്യൂവറീസ് എന്ന പേര് സോം ഡിസ്റ്റിലറീസ് ബ്ര്യൂവറീസ് ആന്റ് വൈനറീസ് ലിമിറ്റഡ് എന്നപേരാക്കി മാറ്റാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 207 ശതമാനം ഉയര്‍ന്ന സ്റ്റോക്കാണ് കമ്പനിയുടേത്. 2022 ല്‍ മാത്രം 190 ശതമാനം ഉയരാനുമായി.

X
Top