
മുംബൈ: ചൊവ്വാഴ്ച റെക്കോര്‍ഡ് ഉയരമായ 227 രൂപ കുറിച്ച ഓഹരിയാണ് സെക് മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്റേത്. 9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബിഎസ്ഇയില്‍ സ്റ്റോക്ക് നേടിയത്. ബോണസ് ഓഹരി വിതരണത്തിന് കമ്പനി ഒരുങ്ങുന്നതാണ് ഓഹരിയെ തുണയ്ക്കുന്നത്.
ഓഗസ്റ്റ് 23 ചൊവ്വാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ബോണസ് ഓഹരി വിതരണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 5 സെഷനുകളിലായി 56% ഉയര്‍ച്ച നേടാന്‍ ഓഹരിയ്ക്കായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 106 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്.
2022 ലെ ഉയര്‍ച്ച 71 ശതമാനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി, ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്ക് കണ്‍സള്‍ട്ടിംഗ്, ടെക്‌നോളജി, ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. കൂടാതെ കംപ്ലയന്‍സ്, ഓപ്പറേഷന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, സിസ്റ്റം ഓഡിറ്റ്‌സ്, സൈബര്‍ സെക്യൂരിറ്റി സേവനങ്ങളും ഇവര്‍ നിര്‍വഹിക്കുന്നുണ്ട്.
ക്ലയന്റുകളില്‍ 200ലധികം പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.