അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് കമ്പനി ജിസി എഞ്ചിനീയറിംഗ് ലിമിറ്റഡ്. 50 കോടി രൂപയുടെ അവകാശ ഓഹരികളാണ് കമ്പനി വിതരണം ചെയ്യാനൊരുങ്ങുന്നത്. നിലവില്‍ 2.68 രൂപയിലാണ് ഓഹരിയുള്ളത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 119.67 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയ ഓഹരിയാണിത്. 2017 ഓഗസ്റ്റ് 4 ന് 1.22 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 2.68 രൂപയായി മാറിയത്. അതേസമയം കഴിഞ്ഞ വര്‍ഷത്തില്‍ ഓഹരി 76.76 ശതമാനം താഴ്ന്നു. 2022 ല്‍ ഇതുവരെ 57.05 ശതമാനത്തിന്റെ ഇടിവാണ് ഓഹരി നേരിട്ടത്.

ആറ് മാസത്തില്‍ 57.05 ശതമാനം തകര്‍ച്ചയാണ് ഓഹരിയ്ക്കുണ്ടായത്. എന്നാല്‍ കഴിഞ്ഞമാസത്തില്‍ 12.13 ശതമാനം വളരാനും ഓഹരിയ്ക്കായി. നിലവില്‍ 5,10,20,50 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവേറേജുകള്‍ക്ക് മുകളിലാണ് ഓഹരി. 27.63 കോടി വിപണി മൂല്യമുള്ള ജി ജി എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. പഞ്ച് ചെയ്യല്‍, രൂപപ്പെടുത്തല്‍, ഷീറിംഗ്, ബെന്‍ഡിംഗ്, ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്, പൗഡര്‍ കോട്ടിംഗ്, അസംബ്ലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ ജോലികള്‍ കമ്പനി നടത്തുന്നു.

വ്യാവസായിക ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ ജിസിഎഞ്ചിനീയറിംഗ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. കൂടാതെ, മറൈന്‍ എഞ്ചിനുകള്‍, വിവിധ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിനുള്ള വ്യാവസായിക എഞ്ചിനുകള്‍, ആഭ്യന്തര, അന്തര്‍ദേശീയ ഡീസല്‍ ജെന്‍സെറ്റ് വിപണികള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയും കമ്പനിയുടെ ഉത്പന്നങ്ങളാണ്.

X
Top