8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ബോണസ് ഓഹരി പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി:70 കോടി രൂപയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുള്ള അച്യുത് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പെന്നി സ്റ്റോക്കാണ്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ ഒരു എസ്എംഇ ആയി പ്രവര്‍ത്തിക്കുന്നു. എപിഐ, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണമാണ് നിര്‍വഹിക്കുന്നത്.

ഓഹരികള്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. ഏഴ് സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഏകദേശം 35 ശതമാനം ഉയര്‍ച്ച.

കഴിഞ്ഞ മാസം മാത്രം 57.01% നേട്ടം കൈവരിച്ചു. വ്യാഴാഴ്ച 5 ശതമാനമുയര്‍ന്ന് 81.58 രൂപ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക് 6 മാസത്തില്‍ 318 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

19.50 രൂപയില്‍ നിന്ന് 81.58 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ആറ് മാസം മുമ്പ് ഒരു നിക്ഷേപകന്‍ കമ്പനിയുടെ ഓഹരികളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്നത് 4.18 ലക്ഷമാകുമായിരുന്നു!

നിലവില്‍ 1:2 അനുപാതത്തില്‍ ബോണ്‌സ ഓഹരി പ്രഖ്യാപിച്ചിരിക്കയാണ് കമ്പനി ഏപ്രില്‍ 25 ആണ് റെക്കോര്‍ഡ് തീയതി.

X
Top