
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് എന്‍ബിഎഫ്‌സി കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ്.
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളയാണ് വിഭജിക്കുക. 0.11 ശതമാനം കൂടി 137.85 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 1,219.14 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ലീഡിംഗ് ലിസിംഗ് ഫിനാന്‍സിന്റേത്. ഒരു വര്‍ഷത്തില്‍ 55.67 ശതമാനവും 3 വര്‍ഷത്തില്‍ 27.76 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2022 ല്‍ മാത്രം 51.90 ശതമാനത്തിന്റെ നേട്ടമാണ് സ്‌റ്റോക്ക് കൈവരിച്ചത്.