ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

4 വര്‍ഷത്തില്‍ 400 ശതമാനമുയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി തിങ്കളാഴ്ച നിക്ഷേപക ശ്രദ്ധയാകര്‍ഷിക്കും

മുംബൈ: സ്മാര്‍ട്ട്ചിപ്പ് മൈക്രോ ഇലക്ട്രോണിക് കോര്‍പ്പറേഷനുമായി ചേര്‍ന്ന് സംയുക്ത സംരഭം പ്രഖ്യാപിച്ചിരിക്കയാണ് പാവന ഇന്‍ഡസ്ട്രീസ്. ഇതോടെ കമ്പനി ഓഹരി നിക്ഷേപ ശ്രദ്ധയാകര്‍ഷിക്കാനുള്ള സാധ്യതയേറി. വ്യാഴാഴ്ച ഓഹരി 2.68 ശതമാനമിടിഞ്ഞ് 407.30 രൂപയില്‍ ക്ലോസ് ചെയ്തിരുന്നു.

ഓട്ടോമൊബൈല്‍, എയ്‌റോ, മെഡിക്കല്‍ വ്യവസായങ്ങള്‍ക്കുള്ള ഇലക്ട്രോണിക് ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന സംയുക്ത സംരഭത്തില്‍ 80 ശതമാനം ഓഹരികള്‍ പാവനയും 20 ശതമാനം സ്മാര്‍ട്ടചിപ്പ് മൈക്രോ ഇലക്ട്രോണിക് കോര്‍പ്പറേഷനും കൈയ്യാളും.

സംരഭം തങ്ങളുടെ അനുബന്ധ സ്ഥാപനമായിരിക്കുമെന്നും നാല് ഡയറകടര്‍മാരെ തങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്നും പാവന എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

ഹ്രസ്വകാലത്തില്‍ പാവന ഇന്‍ഡസ്ട്രീസ് ഓഹരി അസ്ഥിരത നേരിടുകയാണ്. കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളില്‍ 7 ശതമാനമുയര്‍ന്ന ഓഹരി പക്ഷെ ഒരു മാസത്തില്‍ 5.68 ശതമാനം ഇടിഞ്ഞു. അതേസമയം 4 വര്‍ഷത്തില്‍ 400 ശതമാനമുയര്‍ന്ന് നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചു.

X
Top