Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഓഹരി വിഭജനം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ലാന്‍സര്‍ കണ്ടെയ്‌നര്‍

മുംബൈ: 1:2 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ ലാന്‍സര്‍ കണ്ടെയ്‌നര്‍. 10 രൂപ ഓഹരി 5 രൂപയുടെ 2 ഓഹരികളായാണ് വിഭജിക്കുക. വെള്ളിയാഴ്ച ചേര്‍ന്ന അസാധാരണ ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.

റെക്കോര്‍ഡ് തീയതി പിന്നീട് അറിയിക്കും. ഇക്വിറ്റി ഷെയറുകളില്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ഓഹരികള്‍ താങ്ങാവുന്നതാക്കി മാറ്റുന്നതിനുമാണ് കമ്പനികള്‍ സാധാരണ ഓഹരി വിഭജനം നടത്തുന്നത്. 2022 ല്‍ മാത്രം 119 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ലാന്‍സര്‍ കണ്ടെയ്‌നറിന്റേത്.

ഒരു വര്‍ഷത്തില്‍ 188 ശതമാനത്തിന്റെ നേട്ടവും സ്വന്തമാക്കി. 3 ശതമാനം ഇടിവില്‍ 391 രൂപയിലാണ് വെള്ളിയാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്. 1178 കോടി വിപണി മൂല്യമുള്ള ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈനര്‍ സേവനങ്ങള്‍ നല്‍കുന്ന ഒരു ഷിപ്പിംഗ് ഏജന്‍സിയാണ്.

പ്രൊജക്റ്റ് & ഫ്രൈറ്റ് ഫോര്‍വേഡിംഗ്, കണ്ടെയ്‌നര്‍ ട്രേഡിംഗ് & ലീഡിംഗ് തുടങ്ങിയ ഷിപ്പിംഗുമായി ബന്ധപ്പെട്ട സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

X
Top