അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നേട്ടം തുടര്‍ന്ന് അദ്വൈത് ഇന്‍ഫ്രാടെക്ക്

മുംബൈ: ബുധനാഴ്ച 52 ആഴ്ചയിലെ ഉയരം രേഖപ്പെടുത്തിയ ഓഹരിയാണ് അദ്വൈത് ഇന്‍ഫ്രാടെക്കിന്റേത്. കഴിഞ്ഞ 5 വ്യാപാര ദിനങ്ങളില്‍ 109 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാനും ഓഹരിയ്ക്കായി. 197 രൂപയില്‍ നിന്നായിരുന്നു സ്‌റ്റോക്കിന്റെ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ്, ഈ കാലയളവില്‍ ഏകദേശം 1% ഇടിവാണ് രേഖപ്പെടുത്തിയത്.

ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ ട്രാന്‍സ്മിഷന്‍, പവര്‍ സബ്‌സ്‌റ്റേഷനുകള്‍ എന്നിവയുടെ ഡൊമെയ്‌നുകളില്‍ ചരക്കുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ബിസിനസ്സിലാണ് അദ്വൈത് ഇന്‍ഫ്രാടെക്കുള്ളത്. ടേണ്‍കീ ടെലികമ്മ്യൂണിക്കേഷന്‍ പ്രോജക്ടുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍ സബ്‌സ്‌റ്റേഷനുകളുടെ ഇന്‍സ്റ്റാളേഷന്‍, ടെലികോം ഉല്‍പ്പന്നങ്ങളുടെ ലയനിംഗ്മാര്‍ക്കറ്റിംഗ്, അന്തര്‍ദ്ദേശീയ ക്ലയന്റുകള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് സൊല്യൂഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടുന്നു. കൂടാതെ, ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണത്തിനായി മൂലധന സ്ട്രിംഗ് ടൂളുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

വരും വര്‍ഷങ്ങളില്‍ വികസ്വര രാഷ്ട്രങ്ങളുടെ വൈദ്യുത ഉപഭോഗത്തില്‍ കുത്തനെയുള്ള വര്‍ധനവ് പ്രതീക്ഷിക്കുന്നു. വേഗത്തിലുള്ള വളര്‍ച്ച നിരക്കും ജീവിത നിലവാരത്തിലെ പുരോഗതിയും കാരണമാണിത്. അധിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

2030ഓടെ ആഗോളതലത്തില്‍ ഹരിത ഊര്‍ജ സംഭാവന 15 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനും രാജ്യം ശ്രമിക്കുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഉയര്‍ന്ന നേട്ടത്തിനൊരുങ്ങുകയാണ് അദ്വൈത് ഇന്‍ഫ്രാടെക്കെന്ന് ദലാല്‍ സ്ട്രീറ്റ് ജേര്‍ണല്‍ നിരീക്ഷിച്ചു. സമാനകാരണം കൊണ്ടുതന്നെ കമ്പനി ഓഹരി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

കേന്ദ്രസംസ്ഥാന ട്രാന്‍സ്മിഷന്‍ കമ്പനികള്‍, ഇപിസി കമ്പനികള്‍ കൂടാതെ വിദേശ, സ്വകാര്യ പവര്‍/ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റികള്‍ തുടങ്ങിയവയാണ് അദൈ്വത് ഇന്‍ഫ്രാടെക്കിന്റെ ക്ലയ്ന്റുകള്‍. അത്യാധുനികവും സംയോജിതവുമായ പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഊര്‍ജ്ജ വിപ്ലവത്തെ പിന്തുണയ്ക്കുകയാണ് കമ്പനി.

അതുകൊണ്ടുതന്നെ, പ്രവര്‍ത്ത മാര്‍ജ്ജിനൊപ്പം മികച്ച വരുമാനവും ലാഭവും വര്‍ഷാവര്‍ഷം കണ്ടെത്താന്‍ കമ്പനിയ്ക്ക് സാധിക്കുന്നു. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് മൊത്തം ഇക്വിറ്റിയുടെ 73.52 ശതമാനമാണ്. 210 കോടി രൂപയാണ് വിപണി മൂല്യം. ഓഹരികള്‍ ബുധനാഴ്ച 5 ശതമാനം ഉയര്‍ന്ന് 474.30 രൂപയിലാണ് വ്യാപാരത്തിലുള്ളത്.

X
Top