
ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 18 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ മാന്‍ അലുമിനീയം ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ അഥവാ 10 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതരണം ചെയ്യുന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് ഇത്.
സെപ്തംബര്‍ പാദത്തില്‍ വരുമാനം 188.20 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായി. വാര്‍ഷിടാസ്ഥാനത്തില്‍ 19 ശതമാനവും തുടര്‍ച്ചയായി 8 ശതമാനവും വര്‍ധന. 13.10 കോടി രൂപയാണ് അറ്റാദായം.
അറ്റാദായത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 179 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. തുടര്‍ച്ചയാ വര്‍ധനവ് 55.59 ശതമാനം.
വെള്ളിയാഴ്ച 180 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 181.12 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ മാന്‍ അലുമിനീയം ഓഹരിയ്ക്കായിരുന്നു. ഒരു വര്‍ഷത്തെ നേട്ടം 39.86 ശതമാനവും 2022 ലേത് 50 ശതമാനവുമാണ്.
240.20 കോടി വിപണി മൂല്യമുള്ള മാന്‍ അലുമിനീയം ലോഹ വ്യവസായത്തില്‍ പ്വര്‍ത്തിക്കുന്ന സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. 32 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കമ്പനി അലുമിനീയം എക്‌സ്ട്രൂഡഡ് ഉത്പാദാനത്തില്‍ മുന്‍ നിരക്കാരാണ്.