
മുംബൈ: ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന രണ്ട് മള്‍ട്ടിബാഗര്‍ കമ്പനികളാണ് ഭാരത് ഗിയേഴ്‌സ്, ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ എന്നിവ. വെള്ളിയാഴ്ചയിലെ എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനികള്‍ ഇക്കാര്യം അറിയിച്ചത്.
ഭാരത് ഗിയേഴ്‌സ്
ബോണസ് ഓഹരി വിതരണം തീരുമാനിക്കാനായി കമ്പനി ഡയറക്ടര്‍ബോര്‍ഡ് ഓഗസ്റ്റ് 24 ന് യോഗം ചേരും. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ. 0.12 ശതമാനം ഉയര്‍ന്ന് 173.50 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 22 വര്‍ഷത്തില്‍ 1048.25 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഭാരത് ഗിയേഴ്‌സിന്റേത്. 15.11 രൂപയില്‍ നിന്നാണ് ഓഹരി നിലവിലെ വിലയിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 47.10 ശതമാനവും 2022 ല്‍ 19.57 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.
ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ
ബോണസ് ഓഹരി വിതരണം തീരുമാനിക്കാനായുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 20 ന് ചേരും. 0.49 ശതമാനം ഉയര്‍ന്ന് 1014.00 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തില്‍ 1241.27 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കരസ്ഥമാക്കിയ ഓഹരിയാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 43.16 ശതമാനവും 2022 ല്‍ 41.21 ശതമാനവും ഓഹരി ഉയര്‍ന്നു.