വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ഓഹരി വിഭജനം; മികച്ച പ്രകടനം നടത്തി ആര്‍ഫിന്‍ ഇന്ത്യ ലിമിറ്റഡ്

ന്യൂഡല്‍ഹി: 4 ശതമാനം ഉയര്‍ന്ന് ചൊവ്വാഴ്ച 253 രൂപയിലെത്തിയ ഓഹരിയാണ് ആര്‍ഫിന്‍ ഇന്ത്യ ലിമിറ്റഡിന്റേത്. തിങ്കളാഴ്ച 2 ശതമാനം ഉയരാനുമായി. ഓഹരി വിഭജിക്കാനുള്ള കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമാണ് സ്‌റ്റോക്കിനെ ഉയര്‍ത്തുന്നത്.

10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളാക്കി വിഭജിക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായും (ടിഐഎല്‍) ടാറ്റ ഇന്റര്‍നാഷണല്‍ സിംഗപ്പൂര്‍ ലിമിറ്റഡുമായും (ടിഐഎസ്പിഎല്‍) ഏര്‍പ്പെട്ട സേവന കരാറും ഗുണം ചെയ്തു.

അലുമിനിയം ഉത്പന്നങ്ങളും ഫെറോ ടൈറ്റാനിയം ഉത്പന്നങ്ങളും നിര്‍മ്മിച്ച് വില്‍പന നടത്തുന്ന കമ്പനിയാണ് 2001 ല്‍ സ്ഥാപിതമായ ആര്‍ഫിന്‍ ഇന്ത്യ ലിമിറ്റഡ്. ഈയിടെ 1.2 മെഗാ വാട്ട് സോളാര്‍ പവര്‍ പ്ലാന്റ് കമ്പനി ഗുജ്‌റാത്തിലെ തേര്‍വാഡ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്നു. ഇതോടെ 125 ലക്ഷം രൂപ പ്രതിവര്‍ഷം വൈദ്യുത ചെലവ് ലാഭിക്കാനായി.

ജൂണിലവസാനിച്ച പാദത്തിലെ വരുമാനം 146.3 കോടി രൂപയാണ്. ലാഭം 2.7 കോടി രൂപയാക്കി ഉയര്‍ത്തി.കഴിഞ്ഞ 3 മാസത്തില്‍ 72 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ആര്‍ഫിന്‍ ഇന്ത്യ ലിമിറ്റഡിന്റേത്. ഒരു വര്‍ഷത്തെ നേട്ടം 283.56 ശതമാനം.

X
Top