
ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി നവംബര്‍ 17 തീരുമാനിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ഭഗീരഥ കെമിക്കല്‍സ് ആന്റ് ഇന്‍ഡസ്ട്രീസ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ അഥവാ 10 ശതമാനം ലാഭവിഹിതമാണ് വിതരണം ചെയ്യുക. സെപ്തംബറിലവസാനിച്ച പാദത്തില്‍ വരുമാനം 132.17 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.
മുന്‍വര്‍ഷത്തില്‍ നിന്നും 32.79 ശതമാനം ഉയര്‍ച്ചയാണിത്. അറ്റാദായം 46.28 ശതമാനം വര്‍ധിപ്പിച്ച് 12.20 കോടി രൂപയുമായി. ഇപിഎസ് (ഏര്‍ണിംഗ് പര്‍ ഷെയര്‍) 11.69 രൂപ.
നിലവില്‍ 1444 രൂപ വിലയുള്ള ഭഗീരഥ കെമിക്കല്‍സ് സ്റ്റോക്ക് കഴിഞ്ഞ 5 വര്‍ഷത്തില്‍ 109.17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.മൂന്ന് വര്‍ഷത്തിലെ ഉയര്‍ച്ച262.69 ശതമാനം. ഒരു വര്‍ഷത്തില്‍ 98.42 ശതമാനവും നേട്ടമുണ്ടാക്കിയ സ്‌റ്റോക്ക് 2022 ല്‍ മള്‍ട്ടിബാഗര്‍ നേട്ടത്തിലേയ്ക്കുള്ള കുതിപ്പിലുമാണ്.
1496.31 കോടി വിപണി മൂല്യമുള്ള ഭഗീരഥ ഒരു സ്‌മോള്‍ക്യാപ്പ് അഗ്രോകെമിക്കല്‍ ഇന്‍ഡസ്ട്രിയാണ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവര്‍ കീടനാശിനികള്‍ നിര്‍മ്മിക്കുന്നു. ലോകമെമ്പാടും വിപണിയുണ്ട്.