വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

1 ലക്ഷം നിക്ഷേപം 23 വര്‍ഷത്തില്‍ 4.40 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 23 വര്‍ഷത്തില്‍ 44,316.67% ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് എജിസ് ലോജിസ്റ്റിക്‌സിന്റേത്. 0.60 രൂപയില്‍ നിന്നും 258.80 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഈ കലായളവില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 4.40 കോടി രൂപയാക്കാന്‍ സ്റ്റോക്കിനായി.

5 വര്‍ഷത്തില്‍ 40.34 ശതമാനവും 3 വര്‍ഷത്തില്‍ 27.77 ശതമാനവും ഒരു വര്‍ഷത്തില്‍ 0.78 ശതമാനവും 2022 ല്‍ 19.27 ശതമാനവും ഉയരാന്‍ എജിസ് ലോജിസ്റ്റിക്ക്‌സിന് സാധിച്ചു. ഓഗസ്റ്റ് 10 ന് രേഖപ്പെടുത്തിയ 291 രൂപയാണ് 52 ആഴ്ചയിലെ ഉയരം. ഫെബ്രുവരിയിലെ 167.25 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്.

നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 8.41 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 59.34 ശതമാനം ഉയരെയുമാണ് ഓഹരി. 5,20,50,100,200 ദിന മൂവിംഗ് ആവറേജിന് മുകളിലുള്ള ഓഹരിയുടെ ആര്‍എസ്‌ഐ 58.78ലാണ്. ഇത് അമിത വില്‍പ്പനയേയും അമിത വാങ്ങലിനേയും പ്രതിനിധീകരിക്കുന്നില്ല.

ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 230 ശതമാനം വര്‍ധിപ്പിച്ച് 2253 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. ഇബിറ്റ 164 കോടി രൂപയും നികുതി കഴിച്ചുള്ള വരുമാനം 107 കോടി രൂപയമുമാണ്. യഥാക്രമം 43 ശതമാനത്തിന്റെയും 49 ശതമാനത്തിന്റെയും വാര്‍ഷിക വളര്‍ച്ചയാണ് ഇത്.

9,391.01 കോടി വിപണി മൂല്യമുള്ള എജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിഡ് ക്യാപ് കമ്പനിയാണ്. രാജ്യത്തെ മുന്‍നിര സംയോജിത എണ്ണ, വാതകം, കെമിക്കല്‍ ലോജിസ്റ്റിക്‌സ് സ്ഥാപനമാണ് ഇവര്‍. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എല്‍പിജി) മുന്‍നിര വില്‍പനക്കാരന്‍ എന്ന നിലയില്‍ ഏജീസിന് രാജ്യത്ത് കാര്യമായ സ്വാധീനമുണ്ട്.

പ്രമുഖ തുറമുഖങ്ങളില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക നെക്ലേസ് ഓഫ് ലിക്വിഡ് & ഗ്യാസ് ടെര്‍മിനലുകള്‍ വഴിയാണ് ബിസിനസ്സ് നടത്തുന്നത്. കൂടാതെ 15,70,000 കെഎല്‍ കെമിക്കല്‍സ്, പിഒഎല്‍ എന്നിവയും 1,14,000 എംടി എല്‍പിജിയും സംഭരിക്കാന്‍ ശേഷിയുണ്ട്. ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ ഉത്തമ ഉദാഹരണമാണ്.

X
Top