
മുംബൈ: വെള്ളിയാഴ്ച, റെക്കോര്‍ഡ് ഉയരമായ 572.05 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ആമ്പര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസിന്റേത്. 4.99 ശതമാനം ഉയര്‍ച്ചയാണ് സ്‌റ്റോക്ക് കൈവരിച്ചത്. ഇതോടെ 5 വര്‍ഷത്തെ വളര്‍ച്ച 7,682.99 ശതമാനമാക്കാനും ഓഹരിയ്ക്കായി.
5 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 77.82 ലക്ഷം രൂപയായി മാറിയിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 4,260.14 ശതമാനമാണ്. അതായത് 1 ലക്ഷം രൂപ നിക്ഷേപം 4 വര്‍ഷത്തില്‍ 43.60 ലക്ഷമാക്കി മാറ്റാനായി എന്നര്‍ത്ഥം.
2022 ല്‍ 2471.01 ശതമാനം ഉയരാനും സ്‌റ്റോക്കിനായി. ഒരുലക്ഷത്തിന്റെ മാറ്റം 25.71 ലക്ഷം രൂപ. ഒരു മാസത്തില്‍ മാത്രം 178.10 ശതമാനമാണ് നേട്ടം. അവസാന 5 സെഷനില്‍ 21.52 ശതമാനം ഉയര്‍ച്ചയും കൈവരിച്ചു.
52 ആഴ്ച താഴ്ചയായ 12.50 രൂപയില്‍ നിന്നും 4476.40 ശതമാനം മീതെയാണ് നിലവില്‍ വില. 1992 ല്‍ അഹമ്മദാബാദില്‍ രൂപം കൊണ്ട ആമ്പര്‍ 38.70 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. ഗുജ്‌റാത്തില്‍ വിതരണം ചെയ്യുന്ന, ആങ്കുര്‍ എന്ന പേരിലുള്ള ഭക്ഷ്യഎണ്ണയാണ് പ്രധാന ഉത്പന്നം.
ആങ്കുര്‍ എണ്ണ, ആങ്കുര്‍ സണ്‍ഫല്‍ര്‍, സോയാബീന്‍, ചോള എണ്ണകളാണ് മറ്റ് ഉത്പന്നങ്ങള്‍.






