ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിലൂടെ ഓഹരി മൂലധനം 40 കോടി രൂപയാക്കാന്‍ തീരൂമാനിച്ചിരിക്കയാണ് കെപിഐ ഗ്രീന്‍ എനര്‍ജി. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് മറ്റൊരു 10 രൂപ മുഖവിലയുള്ള ഓഹരി ലഭ്യമാകും.

ജനുവരി 29 ന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കും. അതിനുശേഷം 2 മാസത്തിനുള്ളില്‍ ബോണസ് ഓഹരി വിതരണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിക്കുന്നു. 2022 ല്‍ 78.37 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കെപിഐ ഗ്രീന്‍ എനര്‍ജിയുടേത്.

ആറ് മാസത്തില്‍ 111.18 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ബുധനാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി 904.95 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top