
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ മുകള്‍ അഗര്‍വാള്‍ ഡിസംബര്‍ പാദത്തില്‍ നിക്ഷേപമുയര്‍ത്തിയ ഓഹരികളില്‍ ഒന്നാണ് ഐഎസ്എംടി (ഇന്ത്യന്‍ സീംലെസ് മെറ്റല്‍ ട്യൂബ്‌സ്) എന്ന കമ്പനിയുടെത്. ഷെയര്‍ഹോള്‍ഡിഗ് പാറ്റേണ്‍ പ്രകാരം കമ്പനിയിലെ അഗര്‍വാളിന്റെ ഓഹരി പങ്കാളിത്തം 1.33 ശതമാനമായി കൂടിയിരിക്കുന്നു. നേരത്തെയിത് 1.22 ശതമാനമായിരുന്നു.
ഇതിനര്‍ത്ഥം അഗര്‍വാള്‍ കമ്പനിയുടെ 3,42,840 പുതിയ ഓഹരികള്‍ അഥവാ 0.09 ശതമാനം ഓഹരികള്‍,ഡിസംബറിലവസാനിച്ച പാദത്തില്‍ വാങ്ങി എന്നാണ്.
ഐഎസ്എംടി ഓഹരി വില ചരിത്രം
കഴിഞ്ഞ ആറ് മാസത്തില്‍ സ്‌റ്റോക്ക് 50 രൂപയില്‍ നിന്നും 57.20 രൂപയായാണ് വളര്‍ന്നത്. 15 ശതമാനത്തിന്റെ നേട്ടം. ഒരു വര്‍ഷത്തില്‍ 20 ശതമാനവും കോവിഡിന് ശേഷം ഏകദേശം 2200 ശതമാനവും ഉയര്‍ന്നു.
2.50 രൂപയില്‍ നിന്നും 57.20 രൂപയിലേയ്ക്കായിരുന്നു ഈ കാലയളവിലെ കുതിപ്പ്. ഇന്റലക്ട് ഡിസൈന്‍ അരീന, രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, പാരസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ്, സുല വൈന്‍യാര്‍ഡ്സ്, സൂര്യ റോഷ്നി തുടങ്ങിയ ഓഹരികളാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ അഗര്‍വാള്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തത്.
ഇതിന് പുറമെ സോട്ട ഹെല്‍ത്ത്കെയര്‍, ഡിഷ് ടിവി ഇന്ത്യ, റെയ്മണ്ട് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപം ഉയര്‍ത്തി.






