അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ആദ്യമായി ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍

മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ആദ്യമായി ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.

2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകരുണ്യത്തിനായി സംഭാവന ചെയ്‌തെന്ന് ടൈം പറയുന്നു.

റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്‌സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്.

സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണെന്ന് ടൈം നിരീക്ഷിക്കുന്നു.

ടൈം100 ന്റെ ‘ടൈറ്റന്‍സ്’ വിഭാഗത്തില്‍ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി ഇടം പിടിച്ചു. സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്ത് ‘ട്രെയില്‍ബ്ലേസേഴ്സ്’ പട്ടികയില്‍ ഇടം നേടി.

ശതകോടീശ്വരനായ വാറന്‍ ബഫറ്റ്, മൈക്കല്‍ ബ്ലൂംബെര്‍ഗ്, മെലിന്‍ഡ ഗേറ്റ്, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചു.

X
Top