പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മുകേഷ് അംബാനി ക്രെഡിറ്റ് കാർഡ് ബിസിനസിലേക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ക്രെഡിറ്റ് കാർഡ് രംഗത്തെക്കും ചുവട് വെക്കാനൊരുങ്ങുന്നു. ഓൺലൈൻ റീട്ടെയിൽ, സാമ്പത്തിക മേഖലകളിൽ കൂടുതൽ സാധ്യതകൾ തേടുന്ന അംബാനി കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളെന്ന ആശയത്തിലേക്കും തിരിയുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായണ് അംബാനി കൈകോർക്കുന്നത്. തദ്ദേശീയമായി റുപേ നെറ്റ്‌വർക്കിൽ രണ്ട് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്.

എസ്ബിഐയുടെ പങ്കാളിത്തത്തോടെ മുകേഷ് അംബാനിയുടെ റിലയൻസ് പുറത്തിറക്കുന്ന രണ്ട് ക്രെഡിറ്റ് കാർഡുകൾ കോ-ബ്രാൻഡഡ് ആയിരിക്കും, അതായത് ഇവ ‘റിലയൻസ് എസ്ബിഐ കാർഡുകൾ’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളായിരിക്കും റിലയൻസ് എസ്ബിഐ കാർഡ് നൽകുകയെന്നതാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകൾ ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെടും.

ജിയോമാർട്ട്, അജിയോ, അർബൻ ലാഡർ, ട്രെൻഡ്‌സ് തുടങ്ങി റിലയൻസിന്റെ സ്ഥാപനങ്ങളുടെ വൗച്ചറുകൾ, ഡിസ്‌കൗണ്ട് നിരക്കുകൾ ആയി ഉപഭോക്താക്കൾക്ക് ലഭിക്കും.

രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെബിറ്റ് കാർഡ് വിപണിയെ അപേക്ഷിച്ച് കഴിഞ്ഞ വർഷം മൊത്തം 1,33,000 കോടി രൂപയുടെ ഇടപാടുകൾ ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിൽ നടന്നിട്ടുണ്ട്.

അതിവേഗം വളരുന്ന ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയുടെ പ്രവേശനം നിക്ഷേപകരടക്കം ഉറ്റുനോക്കുകയാണ്.

റിലയൻസിന്റെ സാമ്പത്തിക വിഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസ് അടുത്തിടെ വായ്പ, ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ജിയോ ഫിനാൻഷ്യൽ സർവീസസിന് ഡെബിറ്റ് കാർഡ് ഓഫറുകളും അവതരിപ്പിക്കാൻ പദ്ധതിയുണ്ട്.

X
Top