ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

റിലയൻസിന്റെ ഏറ്റവും വലിയ റിസ്കായിരുന്നു ‘ജിയോ’ എന്ന് മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിന്റെ നിക്ഷേപ പദ്ധതികളിലെ ഏറ്റവും വലിയ റിസ്കായിരുന്നു ‘റിലയൻസ് ജിയോ’ എന്ന് മുകേഷ് അംബാനി. ‘‘കടുത്ത മത്സരം നിറഞ്ഞ ഇന്ത്യയുടെ ടെലികോം വിപണിയിലേക്കാണ് 2016ൽ ജിയോ എത്തിയത്.

2,500 കോടി ഡോളറായിരുന്നു നിക്ഷേപം. ഏകദേശം രണ്ടുലക്ഷം കോടി രൂപ. അത് സ്വന്തം പണമായിരുന്നു. ഞാനായിരുന്നു ഏറ്റവും വലിയ ഓഹരി ഉടമ’’ – മക്കിൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ റിലയൻസ് ഇൻ‌ഡസ്ട്രീസ് ചെയർമാൻ പറഞ്ഞു.

‘‘വലിയ റിസ്കാണ് റിലയൻസ് എടുത്തത്. അന്നു ഞാൻ ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞു – ഈ നിക്ഷേപത്തിൽ നിന്ന് നേട്ടം (റിട്ടേൺ) കിട്ടണമെന്നില്ല. സാരമില്ല, അതു നമ്മുടെ പണമാണ്. ഡിജിറ്റൽ ഇന്ത്യയ്ക്കുവേണ്ടി ഈ റിസ്ക് നമ്മളെടുക്കും’’.

ജിയോയുടെ രാജ്യാമെമ്പാടുമുള്ള സ്വീകാര്യതയിലൂടെ ആ ലക്ഷ്യം നേടിയെന്നും ഇന്ത്യയെന്ന് ‘ഡിജിറ്റൽ ഇന്ത്യ’ ആകുമെന്ന നിരവധി പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

വളർച്ചയാണ് റിലയൻസിന്റെ ലക്ഷ്യം. രാജ്യത്തിനായി റിലയൻസിന്റെ ഏറ്റവും വലിയ ‘ജനക്ഷേമ പദ്ധതി’ ആയിരുന്നു ജിയോയെന്നും അദ്ദേഹം പറഞ്ഞു. നൂതന ഡിജിറ്റൽ ടെക്നോളജി, നിർമിതബുദ്ധി (എഐ), അഡ്വാൻസ്ഡ് മാനുഫാക്ചറിങ് രംഗങ്ങളിൽ റിലയൻസിന്റെ ഊന്നൽ തുടരും.

1960ൽ വെറും 100 ഡോളർ മൂലധനവുമായി ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ്. പെട്രോകെമിക്കലുകളും കടന്ന് ഇന്ന് റിലയൻസ് ടെലികോമിൽ എത്തിനിൽക്കുന്നു. ജിയോ തന്നെയായിരുന്നു ഏറ്റവും വലിയ ചുവടുവയ്പ്പ്.

സ്ഥാപകർക്കപ്പുറവും റിലയൻസ് നിലനിൽക്കും. ഏറ്റവും വലിയ സമർപ്പണം രാജ്യത്തിന്റെ വികസനത്തോടാണെന്നും അദ്ദേഹം പറഞ്ഞു.

അച്ഛൻ ധീരുഭായ് അംബാനി പറഞ്ഞ വാക്കുകളും മുകേഷ് അനുസ്മരിച്ചു – ‘‘ശതകോടീശ്വരനാകണമെന്ന് കരുതിയാണ് നിങ്ങളൊരു ബിസിനസ് തുടങ്ങുന്നതെങ്കിൽ പരാജയമായിരിക്കും ഫലം.

എന്നാൽ, ശതകോടി ജനങ്ങളുടെ സേവനം ലക്ഷ്യമിട്ടാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കാനാകും’’. ഈ വാക്കുകളാണ് റിലയൻസിനെ മുന്നോട്ട് നയിക്കുന്നതെന്നും അംബാനി പറഞ്ഞു.

X
Top