തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഇൻഫ്രാസ്ട്രക്ചർ രംഗത്തേക്ക് മുകേഷ് അംബാനിയും

ൻഫ്രാസ്ട്രക്ച‍ർ രംഗത്തേക്കും ഒരു കൈ വയ്ക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. മുംബൈയിലെ 70 ഹെക്ടർ വിസ്തൃതിയിലുള്ള തുറസ്സായ സ്ഥലം വികസിപ്പിക്കാൻ റിലയൻസും താൽപ്പര്യപത്രം നൽകിയിട്ടുണ്ട്.

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ അംഗീകാരം ലഭിച്ചാൽ സ്ഥലം വികസിപ്പിക്കുന്നതിനുള്ള ഡിസൈൻ ഉൾപ്പെടെയുള്ള വിശദമായ പദ്ധതികൾ സമർപ്പിക്കാം.

മുംബൈ കോസ്റ്റൽ റോഡ് പ്രോജക്റ്റിന് സമീപമുള്ള തുറസായ ഭൂമി രൂപാന്തരപ്പെടുത്താൻ മുംബൈ മുനിലിപ്പൽ കോ‍ർപ്പറേഷൻ സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരുന്നു. അഞ്ച് മാസത്തിന് ശേഷം, റിലയൻസ് ഇൻഡസ്ട്രീസ് മുൻനിരയിൽ എത്തിയതായാണ് സൂചന.

പദ്ധതിക്കായി റിലയൻസിൻ്റെ നിർദ്ദേശം മുനിസിപ്പൽ കമ്മീഷണരുടെ അംഗീകാരത്തിന് സമ‍ർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, സ്ഥലം വികസിപ്പിക്കുന്നതിനുള്ള സമയ പരിധി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ റിലയൻസ് സമർപ്പിച്ചേക്കും.

നികത്തിയ ഭൂമി, പൂന്തോട്ടങ്ങൾ, സൈക്ലിംഗ് ട്രാക്കുകൾ, ആംഫി തിയേറ്ററുകൾ പോലുള്ള പൊതു ഇടങ്ങൾ ഹരിത പ്രദേശങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

പദ്ധതി ചെലവ് സിഎസ്ആർ ഫണ്ടിൽ നിന്ന്
ജിൻഡാൽ, റെയ്മണ്ട്, ആർ‌പി‌ജി ഫൗണ്ടേഷൻ, വേദാന്ത, റിലയൻസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന ഒരു പദ്ധതിയാണിത്.

ഏകദേശം 400 കോടി രൂപയാണ് പദ്ധതി ചെലവ്. തിരഞ്ഞെടുത്ത കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) സംഭാവനകളിലൂടെ വികസനത്തിന് ധനസഹായം നൽകിയേക്കുമെന്നാണ് സൂചന.

കടലിൽ നിന്ന് തിരിച്ചുപിടിച്ച ആകെ 111 ഹെക്ടർ ഭൂമിയിൽ 70 ഹെക്ടർ പൊതു ഹരിത ഇടങ്ങളാക്കി മാറ്റുകയാണ് മുംബൈ മുനിസിപ്പൽ കോ‍ർപ്പറേഷൻ ലക്ഷ്യം വയ്ക്കുന്നത്.

ബ്രീച്ച് കാൻഡി മുതൽ വോർളി വരെയുള്ള 53 ഹെക്ടർ പ്രദേശം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും സ്വകാര്യ കമ്പനികളെയും സന്നദ്ധ ഗ്രൂപ്പുകളെയും ക്ഷണിച്ചിരുന്നു.

പ്രിയദർശിനി പാർക്ക് മുതൽ വോർളി വരെയുള്ള ഭാഗത്തിന് ബിഎംസി 2024 മാർച്ചിൽ ഒരു അടിസ്ഥാന പദ്ധതി പങ്കിട്ടെങ്കിലും, ഇതുവരെ അന്തിമ രൂപകൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. മുംബൈയുടെ തീരപ്രദേശത്തെ പുനർനിർമ്മിക്കുന്നതിൽ പ്രധാന ചുവടുവയ്പ്പായി മാറാൻ സാധ്യതയുള്ള പദ്ധതിയാണിത്.

10.58 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ കോസ്റ്റൽ റോഡ് മറൈൻ ഡ്രൈവിലെ പ്രിൻസസ് സ്ട്രീറ്റ് ഫ്ലൈഓവറിനെ ബാന്ദ്ര-വോർലി സീ ലിങ്ക് മായി ബന്ധിപ്പിക്കുന്നു. ഈ ഭാഗത്തിന്റെ 7.5 കിലോമീറ്റർ ഇപ്പോഴും നിർമ്മാണത്തിലാണ്.

ടാറ്റ സൺസ് ഇതിനകം തന്നെ ഇവിടെ അ‍ഞ് ഹെക്ടർ ഭൂമി വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.

X
Top