ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മുഹൂര്‍ത്ത് വ്യാപാരത്തില്‍ സൂചികകളെ ഉയര്‍ത്തിയ ഘടകങ്ങള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് പ്രത്യേക മുഹൂര്‍ത്ത ട്രേഡിംഗ് സെഷന്‍ നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 0.9 ശതമാനം ഉയര്‍ന്ന് 17,7308 പോയിന്റിലും ബിഎസ്ഇ-സെന്‍സെക്‌സ് 0.9 ശതമാനം ഉയര്‍ന്ന് 59,831.7 പോയിന്റിലും ക്ലോസ് ചെയ്യുകയായിരുന്നു. ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂര്‍ത്ത വ്യാപാരം.

വിപണിയെ ചലിപ്പിച്ച ഘടകങ്ങള്‍ താഴെ.

ആഗോള വിപണികളുടെ പ്രകടനം

ഒക്ടോബര്‍ 21 ന് യുഎസ് വിപണികള്‍ 2 ശതമാനത്തിലധികം നേട്ടത്തോടെയാണ് അവസാനിച്ചത്. ചില യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്) അംഗങ്ങളുടെ ഡോവിഷ് സമീപനവും ട്രഷറി ബോണ്ട് റാലിയുമാണ് വിപണിയെ തുണച്ചത്. 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് നവംബറില്‍ തയ്യാറാവുന്ന ഫെഡ് റിസര്‍വ് അതിനുശേഷം നിരക്ക് വര്‍ധനയ്ക്ക് മുതിരില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എഫ്പിഐകളുടെ ഷോര്‍ട്ട് കവറിംഗ്

ആഗോള ബോണ്ട് യീല്‍ഡിലെ മാന്ദ്യം വിദേശ നിക്ഷേപകരെ ഇന്‍ഡെക്‌സ് ഫ്യൂച്ച്വറുകളുടെ ഷോര്‍ട്ട് പൊസിഷന്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചു. എഫ്പിഐകള്‍ വരും ആഴ്ചകളില്‍ വില്‍പ്പന കുറയ്ക്കുമെന്ന് ജിയോജിത്തിലെ വികെ വിജയകുമാര്‍ പറയുന്നു. അതേസമയം ഡോളര്‍ മൂല്യം കുറയാന്‍ തുടങ്ങിയാല്‍ മാത്രമേ അവര്‍ അറ്റ വാങ്ങല്‍കാരാകൂ.

കോര്‍പ്പറേറ്റ് വരുമാനം

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ മികച്ച സെപ്തംബര്‍ പാദ പ്രകടനം ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്തുണച്ചു.

പ്രതീക്ഷിച്ചതിലും മികച്ച അറ്റാദായവും വായ്പാ വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് ഓഹരി തിങ്കളാഴ്ച ഏകദേശം 2 ശതമാനം ഉയര്‍ന്നിരുന്നു. ഏകദേശം 7,557.8 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താനും ബാങ്കിനായി.

സമാനമായി, കൊട്ടക് ബാങ്ക് തങ്ങളുടെ അറ്റാദായം 27 ശതമാനം ഉയര്‍ത്തി 2,580.7 കോടി രൂപയാക്കി. 2,336.4 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്. ലോണ്‍ ബുക്കില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. വായ്പാ വളര്‍ച്ച ശക്തമായ ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നു.

സാങ്കേതിക വിലയിരുത്തല്‍

17,850-17,900 ലെവലിലെ പ്രതിരോധം മറികടന്നാല്‍ മാത്രമേ നിഫ്റ്റി വലിയ ഉയരങ്ങള്‍ കീഴടക്കൂവെന്ന് സാങ്കേതിക വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top