ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ധന സമാഹരണം നടത്താൻ എംടിഎൻഎല്ലിന് ഓഹരി ഉടമകളുടെ അനുമതി

മുംബൈ: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ സർക്കാർ ഗ്യാരണ്ടീഡ് ഡെറ്റ് ബോണ്ടുകൾ വഴി 17,571 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് തങ്ങളുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള എംടിഎൻഎൽ അറിയിച്ചു.

നഷ്ടത്തിലായ പൊതുമേഖലാ ടെലികോം സ്ഥാപനത്തിന്റെ ഓഹരി ഉടമകൾ ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാൻ കഴിയുന്ന പരിധി 35,000 കോടി രൂപയായി വർധപ്പിക്കാൻ അനുമതി നൽകിയതായി എംടിഎൻഎൽ വാർഷിക പൊതുയോഗത്തിന്റെ സൂക്ഷ്മപരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ 99.85 ശതമാനം ഓഹരി ഉടമകളും സർക്കാർ ഗ്യാരണ്ടീഡ്, അൺസെക്യൂർഡ്, ലിസ്‌റ്റഡ്, റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡികൾ) ഒന്നോ അതിലധികമോ തവണകളായി അനുവദിക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചതായി റിപ്പോർട്ട് കാണിക്കുന്നു. സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 17,571 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ബോർഡിന്റെ കടമെടുക്കാനുള്ള പരിധി 30,000 കോടിയിൽ നിന്ന് 35,000 കോടിയായി ഉയർത്താനുള്ള പ്രമേയത്തിന് 99.85 ശതമാനം വോട്ടുകൾ അനുകൂലമായി ലഭിച്ചതായി റിപ്പോർട്ട് പറയുന്നു.

X
Top