എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എംടിഎൻഎല്‍ കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: പ്രമുഖ കേന്ദ്ര പൊതുമേഖല കമ്പനിയായ മഹാനഗർ ടെലികോം നിഗം ലിമിറ്റഡ്(എം.ടി.എൻ.എല്‍) അതിരൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

രാജ്യത്തെ ഏഴ് മുൻനിര പൊതുമേഖല ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളില്‍ 8,346.24 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയെന്ന് എം.ടി.എൻ.എല്‍ വ്യക്തമാക്കി. മാർച്ച്‌ 31 വരെയുള്ള കാലയളവില്‍ കമ്പനിയുടെ മൊത്തം കടം 33,568 കോടി രൂപയിലെത്തി.

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ നിന്ന് വാങ്ങിയ 3,633.42 കോടി രൂപയുടെ വായ്പയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 1,077.34 കോടി രൂപയുടെ വായ്പയുടെ തിരിച്ചടവും ഉള്‍പ്പെടെയാണ് മുടങ്ങിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന് 464.26 കോടി രൂപയും എസ്.ബി.ഐയ്ക്ക് 350.05 കോടി രൂപയും യൂകോ ബാങ്കിന് 180.3 കോടി രൂപയും വായ്പാ ഇനത്തില്‍ തിരിച്ചടവ് മുടങ്ങി.

ഇതോടൊപ്പം കടപ്പത്രങ്ങളിലൂടെ കമ്പനി സമാഹരിച്ച തുകയിലും മുടക്കമുണ്ടായിട്ടുണ്ട്.

X
Top