ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നടപ്പ് സാമ്പത്തികവര്‍ഷത്തെ എംഎസ്എംഇ വരുമാനം പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ളതിനെ മറികടക്കും

ന്യൂഡല്‍ഹി: എംഎസ്എംഇ മേഖല വരുമാനം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള കാലയളവിനെ മറികടക്കും, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രതിമാസ ബുള്ളറ്റിന്‍ പറയുന്നു.” 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എംഎസ്എംകളുടെ വരുമാനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ വര്‍ധിക്കും. ആഗോള പ്രതിസന്ധി ബാധിച്ചതിനാല്‍ കയറ്റുമതി അധിഷ്ടിത സ്ഥാപനങ്ങള്‍ തിരിച്ചടിയാകും നേരിടുക,”ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര, സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ദേബ പ്രസാദ് രഥ് എന്നിവരുള്‍പ്പെടെ ഒന്നിലധികം പേര്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടി.

2022-23 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേയും എംഎസ്എംഇകളുടെ വീണ്ടെടുപ്പ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ജിഎസ്ടി ഡാറ്റയുടെ വെളിച്ചത്തിലാണിത്. എംഎസ്എംഇകള്‍ അടച്ച ജിഎസ്ടി 2022 സാമ്പത്തികവര്‍ഷത്തില്‍ 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു.

2021 സാമ്പത്തികവര്‍ഷത്തില്‍ 4.7 ലക്ഷം കോടി രൂപയും 2020 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം കോടി രൂപയും ശേഖരിച്ച സ്ഥാനത്താണിത്.

X
Top