തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എംഎസ്‌സിഐ അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളെ ബാധിച്ചേക്കും

എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നടത്തുന്ന അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വെയിറ്റേജ്‌ കുറയുന്നതിന്‌ വഴിവെക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്‌ ഈ ഓഹരികളില്‍ നിന്ന്‌ നിക്ഷേപം പിന്‍വിലിക്കപ്പെടുന്നതിന്‌ വഴിവെച്ചേക്കും.

വെയിറ്റേജില്‍ മാറ്റം വരുന്നതിന്‌ അനുസൃതമായി അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്‌ എന്നീ ഓഹരികളില്‍ നിന്ന്‌ മൊത്തം 206 ദശലക്ഷം ഡോളര്‍ പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌.

എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നടത്തുന്ന അഴിച്ചുപണിയെ കുറിച്ച്‌ മെയ്‌ 12ന്‌ പ്രഖ്യാപനം ഉണ്ടാകും. മെയ്‌ 31ന്‌ ആയിരിക്കും അഴിച്ചുപണി പ്രാബല്യത്തില്‍ വരുന്നത്‌.

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഇന്റര്‍ഗ്ലോബ്‌ ഏവിയേഷന്‍, സൊമാറ്റോ, സംവര്‍ധന മതേഴ്‌സണ്‍ എന്നീ ഓഹരികളുടെ എം എസ്‌ സി ഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ വെയിറ്റേജ്‌ ഉയര്‍ത്താനും സാധ്യതയുണ്ട്‌.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ എം എസ്‌ സി ഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇടം പിടിച്ചേക്കും.

ഇന്‍ഡസ്‌ ടവേഴ്‌സ്‌ സൂചികയില്‍ നിന്ന്‌ പുറത്തുപോകാനാണ്‌ സാധ്യത. അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്‌ എന്നീ ഓഹരികളുടെ വെയിറ്റേജ്‌ കുറയ്‌ക്കുമെന്ന്‌ എം എസ്‌ സി ഐ കഴിഞ്ഞയാഴ്‌ച വെളിപ്പെടുത്തിയിരുന്നു.

X
Top