സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര നികുതി വിഹിതം വെട്ടികുറയ്ക്കാനുള്ള നീക്കം മോദി സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്.

കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മിഷനോട് ഇക്കാര്യം നിർദേശിച്ചേക്കുമെന്നാണ് വിവരം. വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നതാണ് നീക്കം.

നികുതി വിഹിതം 2026-27 സാമ്ബത്തികവർഷത്തില്‍ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രനീക്കം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ധനകാര്യകമ്മിഷൻ ഒക്ടോബറില്‍ സമർപ്പിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നികുതിവിഹിതം 41 ശതമാനത്തില്‍നിന്ന് 40 ആയി കുറയ്ക്കാനാണ് തീരുമാനം.

സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതത്തില്‍നിന്ന് ഒരു ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

നികുതിവിഹിതം കുറയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിക്കും. ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതം 20 ശതമാനമായിരുന്നത് 41 ശതമാനമായി 1980-ലാണ് വർധിപ്പിച്ചത്.

നികുതി വരുമാനം പങ്കുവെക്കുമ്ബോള്‍ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.

മാർച്ച്‌ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം ഈ നിർദേശത്തിന് അനുമതി നല്‍കുകയും തുടർന്ന് ഇത് ധനകാര്യ കമ്മീഷനിലേക്ക് അയയ്ക്കുമെന്നും വിവരമുണ്ട്.

അതേ സമയം ഇത് സംബന്ധിച്ച ധനകാര്യ കമ്മിനോ ധനകാര്യ മന്ത്രാലയമോ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

X
Top