സാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്

4,500 കോടി രൂപ സമാഹരിച്ച് മോത്തിലാൽ ഓസ്വാൾ

മുംബൈ: സ്ഥാപനം പ്രമോട്ട് ചെയ്യുന്ന ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് പുതിയ പ്ലാറ്റ്‌ഫോമിനായി 4,500 കോടി രൂപ സമാഹരിച്ചതായി ആഭ്യന്തര ബ്രോക്കറേജായ മോത്തിലാൽ ഓസ്വാൾ അറിയിച്ചു. ഇന്ത്യൻ ബിസിനസ് എക്സലൻസ് ഫണ്ട് (IBEF) IV-ന് വേണ്ടിയായിരുന്നു ധന സമാഹരണം.

ഇതിന്റെ ഭാഗമായി മോത്തിലാൽ ഓസ്വാൾ ആൾട്ടർനേറ്റീവ്സ് (MOA) മുഖേന ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്നും കുടുംബ ഓഫീസുകളിൽ നിന്നും പ്രാഥമികമായി ഫണ്ട് സ്വരൂപിച്ചതായി മോത്തിലാൽ ഓസ്വാൾ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ സമാഹരണത്തോടെ എംഒഎയുടെ മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തത്തിലുള്ള ആസ്തി 14,000 കോടി രൂപയായി ഉയർന്നു. ഉപഭോക്താവ്, ധനകാര്യ സേവനങ്ങൾ, ലൈഫ് സയൻസസ്, നിച് മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ളതാണ് ഏറ്റവും പുതിയ ഫണ്ട്.

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ വളർച്ചയെ അംഗീകരിച്ചുകൊണ്ട്, ഫണ്ടിന്റെ നിക്ഷേപത്തിന്റെ 10-15 ശതമാനം ടെക് മേഖലയിലായിരിക്കുമെന്ന് മോത്തിലാൽ ഓസ്വാൾ കൂട്ടിച്ചേർത്തു. കൂടാതെ ഫണ്ട് ഇതിനകം തന്നെ രണ്ട് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

അതേസമയം 2007 ൽ ആരംഭിച്ച മോത്തിലാൽ ഓസ്വാൾ ആൾട്ടർനേറ്റീവ്സ് ഇതുവരെ 35 നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ടയർ II, ടയർ III കേന്ദ്രങ്ങളിലെ അവസരങ്ങൾ കണ്ടെത്താനും അവയിൽ നിക്ഷേപം നടത്താനും തങ്ങൾക്ക് കഴിവുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ അവകാശപ്പെട്ടു.

X
Top