ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രതീക് അഗർവാളിനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് മോത്തിലാൽ ഓസ്വാൾ എഎംസി

മുംബൈ: മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് ബിസിനസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രതീക് അഗർവാളിനെ നിയമിച്ചതായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് അറിയിച്ചു. കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ്.

എംഒഎഎംസിയിൽ ചേരുന്നതിന് മുമ്പ്, എഎസ്കെ ഇൻവെസ്റ്റ്‌മെന്റ് മാനേജർസിന്റെ ബിസിനസ് ഹെഡും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായിരുന്നു പ്രതീക് അഗർവാൾ. കൂടാതെ തന്റെ മുൻകാല റോളുകളിൽ അദ്ദേഹം ബിഎൻപി പാരിബാസ് മ്യൂച്വൽ ഫണ്ടിന്റെയും, ബിഒഐ ആക്സ മ്യൂച്വൽ ഫണ്ടിന്റെയും ഇക്വിറ്റി തലവനായും എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സിന്റെ ഗവേഷണ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്‌മെന്റ് കമ്പനി. കൂടാതെ സ്ഥാപനം ഓഫ്‌ഷോർ ഫണ്ടുകളിലേക്കുള്ള മാനേജ്‌മെന്റ്, ഉപദേശക സേവനങ്ങൾ, സാമ്പത്തിക കൺസൾട്ടൻസി, വാണിജ്യാടിസ്ഥാനത്തിലുള്ള ഗവേഷണ കൈമാറ്റം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top