
ന്യൂഡല്‍ഹി: മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) നിക്ഷേപം നടത്തിയ എസിസി സിമന്റ് കമ്പനി ഓഹരിയില്‍ ബുള്ളിഷായിരിക്കയാണ് അനലിസ്റ്റുകള്‍. നിലവില്‍ 2050-2350 മേഖലയില്‍ ഓഹരി കണ്‍സോളിഡേഷനിലാണെന്നും 2350 ലെ പ്രതിരോധം ഭേദിക്കുന്ന പക്ഷം ഓഹരി 2500 ലേയ്ക്ക് നീങ്ങുമെന്നും ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ പറഞ്ഞു. നിലവിലെ വിലയില്‍ ഓഹരി വാങ്ങാനാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
പിന്നീട് 2100 രൂപയില്‍ കൂടുതല്‍ സമാഹരിക്കുകയും ആകാം. 2500 രൂപയാണ് ലക്ഷ്യവില നിശ്ചയിക്കേണ്ടത്. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനുജ് ഗുപ്തയുടെ അഭിപ്രായത്തില്‍ ഓഹരി 2400 ഭേദിക്കുന്ന പക്ഷം കുതിപ്പു നടത്തും. നിലവിലെ ഉടമകള്‍ ഓഹരി കൈവശം വയ്ക്കണമെന്ന് അദ്ദേഹം പറയുന്നു.
2400 രൂപയാണ് തൊട്ടടുത്ത ലക്ഷ്യം. അതിനുശേഷം ഹ്രസ്വകാലത്തില്‍ ഓഹരി 2500-2600 രൂപയിലേയ്ക്ക് കുതിക്കും. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റമെന്റ് സ്ഥാപനമായ മോര്‍ഗന്‍സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) കമ്പനിയുടെ 9,41,557 ഓഹരികളാണ് വാങ്ങിയത്. ഇതിനായി 215.61കോടി രൂപ അവര്‍ ചെലവഴിച്ചു.
നിലവില്‍ 2305 രൂപയിലാണ് എസിസി സിമന്റ് ഓഹരികളുള്ളത്.






