ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണം

സ്വര്‍ണം….സ്വര്‍ണം…സ്വര്‍ണം എവിടെ തിരിഞ്ഞാലും സ്വര്‍ണത്തിന്റെ മേന്മ മാത്രമേ ആര്‍ക്കും പറയാനുള്ളൂ. സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് സ്വര്‍ണത്തെ കരുതുന്നതുകൊണ്ടാണ് സ്വര്‍ണവില കൂടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും വിലയും ഒക്കെ അവിടെ നില്‍ക്കട്ടെ…

നിങ്ങള്‍ക്കറിയാമോ ഭൂമിയിലെ സ്വര്‍ണ ശേഖരത്തെക്കുറിച്ച്, ആകെ എത്ര സ്വര്‍ണം ഇതുവരെ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്, ഇനി എത്ര സ്വര്‍ണം ഭൂമിക്കടിയില്‍ ഉണ്ട് എന്നൊക്കെ? നമ്മുടെ ഗ്രഹത്തിലെ ഏറ്റവും അപൂര്‍വ്വവും ആകര്‍ഷകവുമായ മൂലകങ്ങളില്‍ ഒന്നാണ് സ്വര്‍ണം.

ഖനനം ചെയ്‌തെടുത്ത ആകെ സ്വര്‍ണം
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇതുവരെ മനുഷ്യര്‍ ഏകദേശം 206,000 ടണ്‍ സ്വര്‍ണം ഖനനം ചെയ്തിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഈ കണക്ക് അല്‍പ്പം കൂടി കൂടുതലായാണ് പറയുന്നത്. അതായത് 238,391 ടണ്‍.

ഈ സ്വര്‍ണത്തിന്റെ പകുതിയോളം ആഭരണ നിര്‍മാണത്തിനായി ഉപയോഗിച്ചു. ബാക്കിയുള്ളത് കോയിന്‍ ബാറുകളും, സെന്‍ട്രല്‍ ബാങ്ക് ഹോള്‍ഡിംഗുകള്‍ക്കുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ഭൂമിക്കടിയില്‍ ഇപ്പോള്‍ എത്ര സ്വര്‍ണമുണ്ട്
ധാരാളം ഖനനം ചെയ്‌തെടുത്തിട്ടുണ്ടെങ്കിലും ലാഭകരമായി ഖനനം ചെയ്യാന്‍ കഴിയുന്ന ഏകദേശം 70,550 ടണ്‍ സ്വര്‍ണ നിക്ഷേപം ഇപ്പോഴും ഉണ്ടെന്ന് USGS കണക്കാക്കുന്നു. സ്ഥിരീകരിച്ച കരുതല്‍ ശേഖരത്തിന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഈ കണക്ക് അല്‍പ്പം കുറച്ചാണ് കാണിക്കുന്നത്.

അതായത് 60,370 ടണ്‍ എന്ന്. ഉറപ്പില്ലാത്തതും എന്നാല്‍ വേര്‍തിരിച്ചെടുക്കാന്‍ സാധ്യതയുള്ളതുമായ മൊത്തം സ്വര്‍ണ സ്രോതസ്സുകള്‍ ഇനിയും 145,626 ടണ്‍ ഉണ്ടാകാമെന്നും കണക്കാക്കുന്നു. ഖനനം ചെയ്ത സ്വര്‍ണവും അറിയപ്പെടുന്ന കരുതല്‍ ശേഖരവും ചേര്‍ക്കുമ്പോള്‍ നമുക്ക് ലഭ്യമായ ആകെ സ്വര്‍ണം 277,000 മുതല്‍ 299,000 ടണ്‍ വരെയാണ്.

X
Top