ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിന് അതിവേഗം. 2024 ജൂലൈയിൽ ട്രയൽ റണ്ണും ഡിസംബറിൽ വ്യാവസായിക രീതിയിൽ ചരക്കു നീക്കവും തുടങ്ങിയ വിഴിഞ്ഞം തുറമുഖത്ത് ഇതുവരെയെത്തിയത് 150ഓളം ചരക്കുകപ്പലുകൾ.

ഈ കപ്പലുകളിൽ നിന്നായി മൂന്നുലക്ഷം കണ്ടെയ്നറുകളാണ് കൈമാറ്റം ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളും വിഴിഞ്ഞത്ത് ചരക്കുമായി എത്തിയെന്ന പ്രത്യേകതയുമുണ്ട്. ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചരക്ക് കയറ്റി അയയ്ക്കുകയോ അവിടെനിന്നും കണ്ട്നെറുകളുമായി കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തുകയോ ചെയ്തിട്ടുണ്ട്.

അഞ്ച് അൾട്രാ ലാർജ് വെസൽസ് വിഴിഞ്ഞത്ത് എത്തിയെന്ന പ്രത്യേകതയുമുണ്ട്. 400 മീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ് സിയുടെ കപ്പലുകളാണ് കൂടുതലായും വിഴിഞ്ഞം അദാനി പോർട്ടിൽ എത്തിയത്. നിലവിൽ എല്ലാ ദിവസവും കപ്പലുകൾ വരുന്നുണ്ട്.

ഒരേസമയം മൂന്നു കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടുവെന്നതും ശ്രദ്ധേയമാണ്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എന്നിങ്ങനെ മൂന്നു കപ്പലുകൾ ഒരേ സമയത്ത് വിഴിഞ്ഞത്ത് നങ്കൂരമിട്ടു.

ഒരേസമയം മൂന്നു കപ്പലുകൾ നങ്കൂരമിട്ടതും അവയിൽനിന്നുള്ള കണ്ടെ‍യ്നറുകൾ കൃത്യമായി ക്രമീകരിക്കാൻ കഴിഞ്ഞതും തുറമുഖത്തിന്‍റെ കാര്യക്ഷമതയാണ് വെളിപ്പെടുത്തുന്നതെന്ന് പോർട്ട് അധികൃതർ പറയുന്നു. തുറമുഖത്തിലെ ഒന്നാം ഘട്ട നിർമാണങ്ങൾ പൂർത്തിയായി.

X
Top