ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നും

ന്യൂഡല്‍ഹി: ടൂറിസം കണ്‍സള്‍ട്ടന്‍സി, ഐപികെ ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് മറ്റ് ഏഷ്യന്‍ രാജ്യത്തെ പൗരന്മാരെ അപേക്ഷിച്ച് 2022 ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ അന്താരാഷ്ട്ര യാത്രകള്‍ നടത്തി. ആദ്യമായാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലെത്തുന്നത്. 2022 ല്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലായിരുന്നു.

യുഎസ് ടൂറിസം മേഖല ഇക്കാര്യം ശ്രദ്ധിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇന്ത്യ പോലുള്ള പുതിയ വിപണികള്‍ മറ്റ് രാജ്യങ്ങളെ മറികടക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യും,”യുഎസ് ട്രാവല്‍ അസോസിയേഷന്‍ സിഇഒ ജെഫ് ഫ്രീമാന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ രണ്ട് കോണ്‍സുലേറ്റുകള്‍ തുറക്കാനുള്ള യുഎസിന്റെ തീരുമാനവും ഇതിനോട് ബന്ധപ്പെടുത്തിവേണം വീക്ഷിക്കാന്‍.

ബെംഗളൂരുവിലും അഹമ്മദാബാദിലും രണ്ട് പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുഎസ് വാണിജ്യ വകുപ്പ് നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 2023 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അളവിനേക്കാള്‍ കൂടുതലാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്നും യുഎസിലേയ്ക്കുള്ള യാത്രക്കാര്‍ കുറവാണ്.

പ്രത്യേകിച്ചും പകര്‍ച്ചവ്യാധിക്ക് ശേഷം. കൂടാതെ, 2019 ല്‍ എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ, അമേരിക്ക സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായി.കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള സന്ദര്‍ശകരെ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ഉയര്‍ന്നുവന്നതിന് സമാനമായ പ്രവണതയാണ് ഇതെന്ന് എക്സിക്യൂട്ടീവുകള്‍ പറയുന്നു.

ഇന്ത്യയിലെ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും 2023 ല്‍ 2019 നെ അപേക്ഷിച്ച് 44 ശതമാനം അധികം കുടിയേറ്റ ഇതര വിസകള്‍ നല്‍കി.

X
Top