പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

കൂടുതല്‍ ഐപിഎല്‍ ടീമുകള്‍ ഓഹരി വില്പനയ്ക്ക്?

ന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുന്‍നിര ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആര്‍സിബി) രാജസ്ഥാന്‍ റോയല്‍സും ഓഹരി കൈമാറ്റം നടത്തിയത് കഴിഞ്ഞ ദിവസമാണ്. 16,660 കോടി രൂപയ്ക്കാണ് ആര്‍സിബിയെ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യം സ്വന്തമാക്കിയത്. മദ്യനിര്‍മാണ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡില്‍ നിന്നാണ് പുതിയ ഉടമകള്‍ ടീമിനെ സ്വന്തമാക്കിയത്.

യുഎസ് ആസ്ഥാനമായ സ്‌പോര്‍ട്‌സ് നിക്ഷേപക സ്ഥാപനമാണ് രാജസ്ഥാന്‍ റോയല്‍സിനെ വാങ്ങിയത്. 15,290 കോടി രൂപയ്ക്കടുത്താണ് ഇടപാട് മൂല്യം. യുഎസില്‍ വിവിധ സ്‌പോര്‍ട്‌സ് ലീഗുകളില്‍ ടീമുകളുള്ള കമ്പനികള്‍ ചേര്‍ന്ന കണ്‍സോഷ്യമാണ് രാജസ്ഥാനെയും സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതല്‍ ടീമുകള്‍ വില്പനയ്ക്ക്?
രാജസ്ഥാനും ബാംഗ്ലൂരും തുടക്കമിട്ട ഓഹരിവില്പന കൂടുതല്‍ ടീമുകളിലേക്ക് വ്യാപിക്കുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. ഐപിഎല്‍ വിപണിമൂല്യം അതിന്റെ ഏറ്റവും ഉയരത്തിലാണെന്നാണ് പല പ്രമുഖരുടെയും അഭിപ്രായം. ഐപിഎല്‍ ടീമുകളുടെ പ്രധാന വരുമാനമാര്‍ഗം സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള റവന്യു ആണ്.

ഫ്രാഞ്ചൈസികളുടെ വിപണിമൂല്യം ഉയര്‍ന്നു നില്ക്കാനുള്ള കാരണം 2022ലെ മീഡിയ റൈറ്റ്‌സ് വില്പനയാണ്. 2027 വരെയാണ് ഈ കരാര്‍. അടുത്ത വര്‍ഷം സംപ്രേക്ഷണാവകാശ ലേലം നടക്കും. വലിയ തോതില്‍ വരുമാന വര്‍ധന അടുത്ത വര്‍ഷത്തെ ലേലത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ജിയോയുമായി ലയിച്ചതോടെ വലിയ മത്സരം മീഡിയ റൈറ്റ്‌സില്‍ സംഭവിച്ചേക്കില്ല. ഇത് ടീമുകളുടെ വരുമാനത്തെ ഉള്‍പ്പെടെ ബാധിക്കും.

മറ്റ് ടീമുകളില്‍ നിക്ഷേപമുള്ളവര്‍ തങ്ങളുടെ ഓഹരിയുടെ നിശ്ചിത ശതമാനം വിറ്റൊഴിവാകാന്‍ നോക്കുന്നതിന്റെ കാരണവും വരുമാനം കുറയാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ്.

ടീമുകളുടെ വരുമാനത്തിന്റെ 80 ശതമാനവും സെന്‍ട്രല്‍ റവന്യുവില്‍ നിന്നായിരിക്കേ അതിലുണ്ടാകുന്ന ഏതൊരു കുറവും ഭാവിയില്‍ വലിയ തിരിച്ചടിക്ക് കാരണമാകും. ഇതു മുന്‍കൂട്ടി കണ്ടാണ് രാജസ്ഥാനും ആര്‍സിബിയും വിറ്റൊഴിവായത്.

X
Top